09 August, 2007

ഒരു നവസാക്ഷരന്റെ വെളിപാടുകള്‍ !!!!

സാക്ഷരതാപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരുന്ന സമയം....അക്ഷരങ്ങളുടെ ലോകത്തേയ്ക്ക്‌ കൈപിടിച്ചുയര്‍ത്തിയ തങ്ങളുടെ പ്രിയപ്പെട്ട മാഷിന്റെ ( പത്താം ക്ലാസ്‌ മൂന്നുതവണ എഴുതിയാലെന്താ..) മുഖത്തേയ്ക്ക്‌ സാകൂതം കണ്ണും നട്ട്‌ , നവസാക്ഷരരുടെ നീണ്ട നിര മുമ്പില്‍.....

അടുത്തത്‌ അവിടെ നടക്കാന്‍ പോകുന്നത്‌ ഒരു പരീക്ഷണമാണ്‌.. വിഷയം..മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍.... അങ്ങിനെ, വായനശാലയുടെ ചെളിമുറ്റം പരീക്ഷണശാലയായി...ഒരു ഗ്ലാസില്‍ വെള്ളവും മറ്റൊന്നില്‍ മദ്യവും നിറച്ച്‌ അതില്‍ ഓരോ വിരകളെ പിടിച്ചിട്ടു. സ്വാഭാവികമായും മദ്യം നിറച്ച ഗ്ലാസിലെ വിര ചത്തുപോയി..ഒരു ഗവേഷകന്റെ ഗമയോടെ, നമ്മുടെ അദ്ധ്യാപഹയന്‍, വിദ്യാര്‍ഥിയായ ഒരു പാവം സപ്തതിക്കാരനോട്‌ ഒറ്റച്ചോദ്യം -- ഇതില്‍ നിന്ന് നിങ്ങള്‍ക്കെന്തു മനസ്സിലായി ??... കള്ള്‌ കുടിച്ചാല്‍‍ വയറ്റിലെ കൃമിശല്യം തീരും !!!!

ഉത്തരം കേട്ട്‌ ഗുരുവതാ വീണിതല്ലോ കിടക്കുന്നു ധരണിയില്‍.......

4 comments:

ഗുപ്തന്‍സ് said...

കുറച്ചുകാലമായി ഈ വഴി വന്നിട്ട്‌...പഴയവരൊക്കെ മറന്നുപോയോ ആവൊ ..?

ഒരു നവസാക്ഷരന്റെ വെളിപാടുകള്‍...കേട്ടുമറന്ന ഒരു നേരമ്പോക്ക്‌...

SHAN ALPY said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

Unknown said...

Oru navykkarante ullilum sahithya karanu olichirikkam!!!super

Anonymous said...

@antony dear...

haha...Thedi vannathinu nandi.........