21 February, 2007

റേഞ്ചും ഹൈറേഞ്ചും !!!!.....


റേഞ്ചും ഹൈറേഞ്ചും.........ഇവിടെയെന്താ തോട്ടങ്ങള്‍ ലേലത്തിനായി അടുക്കിവെച്ചിരിയ്ക്കുകയാണോ ? കേരളത്തിന്റെ ഡാര്‍ജിലിംഗ്‌ ആയ മൂന്നാര്‍.....കണ്ടുമടുത്തവര്‍ ഒന്നു മാറിനില്‍ക്കൂ..കാണാത്തവരേ ഇതിലെ ഇതിലെ......പ്രഭാതകിരണങ്ങളേറ്റ്‌ ഊര്‍ജ്ജസ്വലതയോടെ നില്‍ക്കുന്ന ഈ ചെടികള്‍ക്കില്ലേ ,തോട്ടത്തിലെ കേമന്‍ താനാണെന്നൊരു ഭാവം .......... ഉയരത്തിലുള്ള ,ചിന്നക്കനാലില്‍നിന്നുള്ള ദൃശ്യം...
"ഏട്ടാ, നിക്ക്‌.......ഞാനും വരട്ടെ.."........കുട്ടികള്‍ക്ക്‌ കളിയ്ക്കാന്‍ പറ്റിയ സ്ഥലം തന്നെ...... ക്ഷീണിയ്ക്കുമ്പോള്‍ കുറച്ച്‌ ചായ 'തിന്നു" കയുമാവാം !!!..
ഇവിടെ നിരോധിതമേഖല....പ്രത്യേകിച്ചും പ്രണയനൈരാശ്യം ബാധിച്ചവര്‍ക്ക്‌..........ടോപ്‌ പോയന്റിലെ 'ആത്‌മഹത്യാ' മുനമ്പ്‌.....ആര്‍ക്കും അവിടത്തെ ആഴമളക്കാന്‍ തോന്നിയ്ക്കുന്ന മാനസികനില വരാതിരിയ്ക്കട്ടെ!!!..
അണ്ണാച്ചീ സൗഖ്യമാ?........... അതാ ആ കാണുന്നതാണ്‌ തമിഴ്‌നാടതിര്‍ത്തി....മാട്ടുപ്പെട്ടി തടാകവും കടന്ന് ടോപ്‌ പോയന്റിലേയ്ക്കുള്ള വഴിമദ്ധ്യേയുള്ള ദൃശ്യം..കോടമഞ്ഞുറയുന്ന ഒരു സായംസന്ധ്യ......മകരമാസക്കുളിരൊഴിഞ്ഞ ആ സായാന്‌ഹത്തിനുമുണ്ടല്ലെ പ്രൗഢഗംഭീരമായൊരു ശാന്തത.......

..............ഒരു ബ്രേക്ക്‌......

ഒരു അഞ്ചു മിനിട്ട്‌ നില്‍ക്കൂ, ചൂടുള്ള ഒരു കണ്ണന്‍ ദേവന്‍ അടിച്ചു വരാം........


10 comments:

കൊച്ചുഗുപ്തന്‍ said...

റേഞ്ചില്ലാത്ത ഹൈറേഞ്ച്‌....ചില മൂന്നാര്‍ വിശേഷങ്ങള്‍...ഒരു സാഹസമാണെന്നറിയാം..ന്നാലും ...

MKERALA said...

കൊച്ചുഗുപ്തന്‍ ചിത്രങ്ങള്‍ നന്നായിരിയ്ക്കുന്നു.good photographic sens.

ദിവ (d.s.) said...

വൌ !

ചിത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു ഗുപ്താജീ :)

ഏറ്റവും ആദ്യത്തേത് എന്റെ ഡെസ്ക്-ടോപ് ബാക്ക്ഗ്രൌണ്ടായി. നന്ദി.

റീനി said...

സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ?
സ്വപ്നം പീലി നീര്‍ത്തി നിന്നതോ?
ഈശ്വരന്റെ സൃഷ്ടിയില്‍ അഴകെഴുന്നതത്രയും
ഇവിടെയൊന്നു ചേര്‍ന്നലിഞ്ഞതോ?
(വനദേവത എന്ന ചിത്രത്തില്‍ നിന്നും)
excellent photography!

Siju | സിജു said...

നല്ല ഫോട്ടോകള്‍

മൂന്നു വര്‍ഷം മുമ്പ് ബൈക്കിന് അവിടെ വരെ പോയിരുന്നു. തമിഴ്നാട് അതിര്‍ത്തി നോക്കിയിട്ട് മനസ്സിലായില്ല. പിന്നെ അവസാനം ഇതാണെന്നങ്ങുറപ്പിച്ചു.

കൃഷ്‌ | krish said...

കൊച്ചുഗുപ്താ.. ചിത്രങ്ങള്‍ മനോഹരം. നല്ല പ്രകൃതിഭംഗി.

കൃഷ്‌ | krish

സു | Su said...

പോയിട്ടില്ല, ഇതുവരെ. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ ഒക്കെ വളരെ ഇഷ്ടമായി. :)

ശിശു said...

ചിത്രങ്ങള്‍ മനോഹരം, അപ്പൊ ഇതാണ്‌ മൂന്നാര്‍ (പക്ഷെ മൂന്നാറിനെ മാത്രം കണ്ടില്ലല്ലോ, ഗുപ്തന്‍ മാഷെ, ഒരാറെങ്കിലും കാണിക്കാമായിരുന്നു..!),

കൊച്ചുഗുപ്തന്‍ said...
This comment has been removed by the author.
കൊച്ചുഗുപ്തന്‍ said...

..:mkerala )) ഈ തേങ്ങയ്ക്ക്‌ പ്രത്യേക നന്ദി.......

ദിവാ..))ആഹാ..അപ്പോഴേയ്ക്കും അതടിച്ചെടുത്തു അല്ലേ? ...ഹേയ്‌..ചുമ്മാ..

വളരെ നന്ദി.(.രണ്ടാമത്തേത്‌ കുറച്ചുകാലമായി എന്റെ സന്തതസഹചാരിയാണ്‌..)

റീനി..))പാട്ട്‌ അന്വര്‍ത്‌ഥമായി.....ശരിയാണ്‌...ഈശ്വരന്റെ(ദൈവത്തിന്റെ)സ്വന്തം നാടല്ലേ, പുള്ളി കുറച്ച്‌ പക്ഷപാതം കാണിച്ചതായിരിയ്ക്കാനാണ്‌ സാദ്ധ്യത !!!

...നന്ദി, സ്വാഗതം ഈ പൂമുഖത്തേയ്ക്ക്‌..

സിജു..))..അങ്ങനെയാണ്‌ അവിടെയുള്ളവര്‍ പറഞ്ഞത്‌..

..നന്ദി..സ്വാഗതം

കൃഷ്‌..:)).താങ്കളെപ്പോലെ ഇക്കാര്യത്തില്‍ വലിയ ഗഹനമൊന്നുമില്ല കെട്ടൊ....ഒരു പരീക്ഷണം മാത്രം..എന്തായാലും പ്രോല്‍സാഹനത്തിന്‌ നന്ദി..

സൂ..))...അതിനിപ്പൊ എന്താ..പോയി വരൂ..ഇത്‌ അത്ര ദൂരെയൊന്നുമല്ലല്ലോ...( ചായ വാങ്ങിത്തന്നാല്‍ വേണമെങ്കില്‍ ചേട്ടനോട്‌ ശുപാര്‍ശ ചെയ്യാം...ഹ.ഹ)

എന്റെ ശിശുവേ..))..അക്കാര്യം പറയാതിരിയ്ക്ക്യ ഭേദം....ഈ സുഖം ചിലപ്പോള്‍ പോയെന്നിരിയ്ക്കും....

..അല്ല ഞാനാലോചിയ്ക്യാര്‌ന്നു, ഇക്കണക്കിന്‌ കണ്ണൂര്‌ പോയാല്‍...(.വെറുതെ തമാശയ്ക്കാണേ.)..

.നന്ദി.