18 February, 2007

ഒരു ബഡായിക്കഥ !!!

...രാജീവ്‌ ഗാന്ധിയ്ക്കെതിരെ ബൊഫോര്‍സ്‌ തോക്കിടപാടിനെപറ്റിയുള്ള ആരോപണങ്ങള്‍ കത്തിനിന്നിരുന്ന കാലം..

....ഒരിയ്ക്കല്‍ അദ്ദേഹത്തിന്റെ ആസ്ഥാന ബാര്‍ബര്‍, മുടിവെട്ടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തോട്‌ ചോദിച്ചു....
" സാര്‍ ആ ബൊഫോര്‍സ്‌ കാര്യം എന്തായി?..."

അദ്ദേഹം ബാര്‍ബറെ ഒന്നു തറപ്പിച്ചു നോക്കി....അതു കാര്യമാക്കാതെ നമ്മുടെ നായകന്‍ വീണ്ടും മുടിവെട്ട്‌ തുടര്‍ന്നു...

കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും....."സാര്‍ ആ ബൊഫോര്‍സ്‌ കാര്യം എന്തായി? "

പ്രത്യേകിച്ച്‌ പറയേണ്ടല്ലൊ...അദ്ദേഹത്തിന്റെ മുഖം ദേഷ്യം കൊണ്ട്‌ ചുവന്നു തുടുത്തു..

ഞനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന ഭാവത്തില്‍ നമ്മുടെ കഥാനായകന്‍ തന്റെ പണിയില്‍ വ്യാപൃതനായി....

മൂന്നാമതും ബാര്‍ബര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചു....
" എടോ , തനിയ്ക്കതറിഞ്ഞിട്ടെന്തു കാര്യം ??, താന്‍ തന്റെ പണി നോക്ക്‌ .....

"സാര്‍ എനിക്ക്‌ അതിനെപ്പറ്റി അറിഞ്ഞിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല..പക്ഷേ, അതു ചോദിയ്ക്കുമ്പോള്‍ താങ്കളുടെ മുടി എഴുന്നു നില്‍ക്കും, അപ്പൊ വെട്ടാന്‍ വളരെ എളുപ്പമാണ്‌ !!!!!!

9 comments:

ഗുപ്തന്‍സ് said...

ഒരു ബഡായിക്കഥ !!!!....തമാശയാണേ...

ആവനാഴി said...

ങും, തകര്‍പ്പന്‍; തകരപ്പന്‍

G.MANU said...

wah wah.......

സാരംഗി said...

ബഡായിക്കഥ കൊള്ളാം ട്ടോ...:-)

സു | Su said...

ഹിഹി. ബഡായി ആണെങ്കിലും ബഡാ ആയിട്ടുണ്ട്. :)

Rasheed Chalil said...

ഹ ഹ ഹ മോനേ ഗൊച്ചു ഗുപ്താ... കൊള്ളാട്ടോ...

തറവാടി said...

ഗുപ്തന്‍,

ഇതു വളരെ നന്നായിട്ടോ ,

" മകന്‍ ചത്താലും വേണ്ടില്ലാ മരുമകളുടെ കണ്ണീര്‍കണ്ടാമതി"

എന്നതണോര്‍മ്മവന്നത്‌

( അതും ഇതും തമ്മിലെന്തു ബന്ധം! എന്നു ചോദിക്കൂ)

നര്‍മ്മത്തിലൂടെ പലതും ചിന്തിക്കുകയും പറയുകയും ചെയ്യുന്നു.

സുല്‍ |Sul said...

...പിണറായിക്കെതിരെ തോക്കിലിടാത്ത ഉണ്ടയെപറ്റിയുള്ള ആരോപണങ്ങള്‍ കത്തിനിന്നിരുന്ന കാലം..

....ഒരിയ്ക്കല്‍ അദ്ദേഹത്തിന്റെ ആസ്ഥാന ബാര്‍ബര്‍, മുടിവെട്ടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തോട്‌ ചോദിച്ചു....
" സാര്‍ ആ ഉണ്ട കാര്യം എന്തായി?..."

ഹെഹെ കൊള്ളാം സ്മാള്‍ ഗുപ്താ:)

-സുല്‍

ഗുപ്തന്‍സ് said...

ആവനാഴി..))കൊട്‌ കൈ....
മനു..))നന്ദി
സാരംഗി..))സന്തോഷം. നന്ദി..
സൂ..))അതു ശരി.!....ബഡായിയാക്കിയതുകൊണ്ട്‌ കല്ലേറു വന്ന്‌ തടി കേടായീലാന്ന്‌ വിചാരിയ്ക്ക...

ഇത്തിരീ..)) ഒത്തിരി നന്ദിയുണ്ട്‌ ട്ടോ..

തറവാടീ..)) നന്ദി..അതെ .

സുല്‍..))ഓഹൊ..താങ്കള്‍ ഭൂതം വിട്ട്‌ വര്‍ത്തമാനത്തെ പിടിച്ചു അല്ലെ? ഭാവിയിലെന്തെല്ലാം വരാനിരിയ്ക്കുന്നു ആവോ...

...നന്ദി.

ചക്കരേ..)) അപ്പൊ ചിരിയ്ക്ക്‌ണില്ല അല്ലേ? സാരല്ല്യ..അടുത്തതിലാവാം...